വിദ്യാർത്ഥികൾക്ക് മാത്രമായി പഴയങ്ങാടി ലൈവ് ഓൺലൈനിൽ നിന്നുള്ള ഒരു കമ്മ്യൂണിറ്റിയാണ് Payangadi Live Online Club.


എങ്ങനെ ഇതിൽ അംഗമാവാം?
പഴയങ്ങാടി ലൈവ് ഓൺലൈൻ ക്ലബ്ബിൽ അംഗമവാൻ നിങ്ങളുടെ പേര്, സ്ഥലം, പഠിക്കുന്ന ക്ലാസ്, സ്കൂൾ എന്നിവ ഞങ്ങൾക്ക് മെസ്സേജ് ചെയ്യുക.

പഴയങ്ങാടി ലൈവ് ഓൺലൈൻ ക്ലബ്ബ് എന്തിനാണ്?
കൂട്ടായ്മകൾ മാത്രമേ പോരാട്ടത്തെ മുന്നോട്ട് നയിക്കുകയുള്ളൂ. നാടിന്റെ നന്മയ്ക്ക് വേണ്ടിയുള്ള ഒന്നിച്ചുള്ള പോരാട്ടത്തിനായി ഒരു കമ്മ്യൂണിറ്റി.

എന്തു കൊണ്ട് വിദ്യാർത്ഥികളെ മാത്രം?
നാടിന്റെ സംസ്കാരത്തെയും സാമൂഹിക ബോധത്തെയും വളർത്തികൊണ്ടുവരാൻ വിദ്യാർത്ഥികൾക്കുള്ള പങ്ക് വളരെ വലുതാണ്. നാളെ അവരാണ് ഈ നാടിന്റെ പ്രതിച്ഛായ കാത്തുസൂക്ഷിക്കേണ്ടത്. അതിനാൽ വിദ്യാർത്ഥികളിലൂടെ നാടിനെ അറിയേണ്ടതുണ്ട്.

അംഗത്വം എങ്ങനെയാണ്?
തികച്ചും സൗജന്യമായി ഇതിൽ അംഗമാവാം.

എങ്ങനെയുള്ളവർക്കാണ് പ്രാധാന്യം?
നാടിന്റെ ചരിത്രവും സംസ്കാരവും കൂടുതൽ അറിയാനും കൂടുതൽ പ്രാദേശിക വാർത്തകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്. അതിനാൽ ഇത്തരം കാര്യങ്ങളിൽ ഞങ്ങളെ സഹായിക്കാൻ കഴിയുന്നവർക്കും സോഷ്യൽ മീഡിയകളിൽ പ്രാവീണ്യമുള്ളവർക്കും പലതരം സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എന്നിവയിൽ അംഗമായിട്ടുള്ളവർക്കും മുൻതൂക്കം.

അപേക്ഷിക്കുന്ന എല്ലാവർക്കും അവസരം ഉണ്ടോ?
ഇല്ല. ഞങ്ങൾക്ക് ആവശ്യം നിരന്തരം സാമൂഹികമായി ഇടപെടുന്നവരെയാണ് (നേരിട്ടോ ഓൺലൈനായോ) അവരിലൂടെ മാത്രമേ ഞങ്ങളുടെ പ്രവർത്തനം നടപ്പാക്കാൻ സാധിക്കൂ.

നിങ്ങളുടെ
പേര്:
സ്ഥലം:
പഠിക്കുന്ന സ്കൂൾ:
ക്ലാസ്:
വയസ്സ്:
ഫോൺ നമ്പർ:
 എന്നിവ താഴെയുള്ള വാട്സാപ്പ് ബട്ടണിൽ ക്ലിക്ക് ചെയ്ത് വരുന്ന ഫോമിൽ ഫിൽ ചെയ്ത്  അയക്കുക.