പഴയങ്ങാടിയിലെയും പരിസരപ്രദേശങ്ങളിലെയും പ്രാദേശിക വാർത്തകളും വിവരങ്ങളും വാട്സാപ്പ് വഴി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദേശത്തോടെയാണ് 2018 സെപ്റ്റംബറിൽ പഴയങ്ങാടി ലൈവ് ഓൺലൈൻ വാർത്താകൂട്ടായ്മ നിലവിൽ വന്നത്. 


ഇപ്പോൾ 63 വാട്സാപ്പ് ഗ്രൂപ്പുകളും 15,000 ത്തിൽ കൂടുതൽ അംഗങ്ങളും. ടെലിഗ്രാം, ഫേസ്ബുക്ക്, അപ്പ്ലിക്കേഷൻ എന്നിവിടങ്ങളിൽ അടക്കം ആകെ 25,000ത്തിൽ കൂടുതൽ അംഗങ്ങളും  പഴയങ്ങാടി ലൈവിനുണ്ട്. 

വെബ്സൈറ്റ്, അപ്പ്ലിക്കേഷൻ, ടെലിഗ്രാം, ഫേസ്ബുക്ക് വഴിയും ഞങ്ങളുടെ വാർത്തകൾ ജനങ്ങളിലേക്കെത്തുന്നു. സ്വന്തമായി വെബ്സൈറ്റ്, അപ്പ്ലിക്കേഷൻ എന്നിവയും പഴയങ്ങാടി ലൈവിനുണ്ട്. പ്രാദേശിക വാർത്തകളിൽ നിന്ന് എല്ലാ വാർത്തകളിലേക്കും ഒരു പോലെ ശ്രദ്ധ ആകർഷിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. 


ഞങ്ങളുടെ അപ്പ്ലിക്കേഷനിൽ കൂടുതൽ പ്രാദേശിക വിവരങ്ങൾ (ടൂറിസ്റ്റ് ഇൻഫോർമേഷൻ, ബ്ലഡ് ഡാറ്റ കലക്ഷൻ തുടങ്ങിയവ) ചേർക്കാൻ സാധിച്ചിട്ടുണ്ട്.. 


കൂടാതെ നിരവധി മത്സരങ്ങൾ ഓൺലൈൻ വഴി നടത്താനും ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ പഴയങ്ങാടിയിലെ നമ്പർ 1 ഓൺലൈൻ ന്യൂസ് മീഡിയ ആയി പഴയങ്ങാടി ലൈവ് മുന്നേറുന്നു..


കേരളത്തിലെ പകരം വെക്കാനില്ലാത്ത പ്രാദേശിക വാർത്താകൂട്ടായ്മയായി മാറാൻ ഞങ്ങൾ നിരന്തരം ശ്രമിക്കുന്നു. 

Know More About Our Team
Click here